Connect with us

National

അധ്യാപിക സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞ കുട്ടിയുടെ നില അതീവ ഗുരുതരം

കുട്ടിയുടെ തലക്കും കാലിനും ഗുരുതര പരുക്കുണ്ട്. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സാധിക്കാത്ത അവസ്ഥയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് അധ്യാപിക വലിച്ചെറിഞ്ഞ അഞ്ചാം ക്ലാസുകാരിയുടെ നില അതീവ ഗുരുതരം. കുട്ടിയുടെ തലക്കും കാലിനും ഗുരുതര പരുക്കുണ്ട്. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സാധിക്കാത്ത അവസ്ഥയാണ്.

ക്രൂരകൃത്യം ചെയ്ത അധ്യാപികയെ ചൊവ്വാഴ്ച വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപികക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ 16ന് രാവിലെ ഡല്‍ഹി നഗര്‍ നിഗം ബാലിക സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. വന്ദനയെന്ന 10 വയസുകാരിയെ അധ്യാപിക കത്രികകള്‍ കൊണ്ട് ആക്രമിച്ച ശേഷം സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ സഹാധ്യാപികയായ റിയ ശ്രമിച്ചെങ്കിലും വിഫലമായി.

ഗുരുതരമായി പരുക്കേറ്റ വന്ദനയെ ബാറാ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്രൂരകൃത്യം നടത്തിയ അധ്യാപിക ഗീത ദേശ്വാളിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Latest