Connect with us

UP Election 2022

നെഹ്‌റു കുടുംബത്തിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ചരിത്ര തിരിച്ചടി

റായ്ബറേലിയിലും അമേഠിയിലും നിലംപരിശമായി; പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയില്‍

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ആദ്യ ഫല സൂചന പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുന്നത് വലിയ തിരിച്ചടി. രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത, നെഹ്‌റു കുടുംബത്തിന്റേയും തട്ടകമായ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പിന്നിലാണ്. വര്‍ഷങ്ങളായി സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ ആറ് മണ്ഡലത്തിലും ബി ജെ പി പിന്നിലാണ്‌. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയ ശേഷം ആദ്യമായാണ് റായ്ബറേലിയിലെ ഇത്രയും വലിയ തിരിച്ചടി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ അമേഠിയിലും സ്ഥിതി മറിച്ചല്ല. പതിറ്റാണ്ടുകള്‍ യു പി ഭരിച്ച കോണ്‍ഗ്രസ് കേവലം 3 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

യു പിയില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ വലിയ പ്രചാരണം ഇത്തവണ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് നടത്തിയിരുന്നു. യോഗിക്ക് എതിരല്ല, മോദിക്കെതിരായാണ് പ്രിയങ്കയുടെ മത്സരമെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ഒരു ചലനവും പ്രിയങ്കക്കുമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണത്തെ ഏട്ട് സീറ്റ് പോലും നേടാന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയഭാവികൂടിയാണ് പ്രതിസന്ധിയിലാകുന്നത്‌