Connect with us

congress working committee

തിരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സമാപിച്ചു

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഏകാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനം

Published

|

Last Updated

ഹൈദരാബാദ് | നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വരുന്ന ലോകസഭാതിരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കു രൂപം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം സമാപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് ഏകാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കണമെന്നു യോഗം ആഹ്വാനം ചെയ്തു.

പുനസ്സംഘടനക്കു ശേഷം ആദ്യമായി നടന്ന രണ്ട് ദിവസത്തെ പ്രവര്‍ത്തക സമിതി യോഗം പ്രധാനമായും തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കി. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി യോഗം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിതാല്‍പര്യങ്ങളും മാറ്റിവച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നേതാക്കള്‍ സംയമനം പാലിക്കണം.

മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഏറെ സൂക്ഷമത പുലര്‍ത്തണം.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് വരും മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന പേരാട്ടത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി സജ്ജമാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണെന്നും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

സനാതന ധര്‍മ വിവാദം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കേന്ദ്ര അജണ്ട, അതിര്‍ത്തി സുരക്ഷാ വെല്ലുവിളികള്‍, മണിപ്പൂര്‍ വിഷയം, ചൈന അതിര്‍ത്തി തര്‍ക്കം, കശ്മീര്‍ വിഷയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 പ്രമേയങ്ങള്‍ യോഗം പാസാക്കി.

 

Latest