Connect with us

Kuwait

റമസാനിൽ ബിൽ അടക്കാത്തതിന്റെ പേരിൽ വെള്ളം, വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല

കുടിശ്ശിക അടക്കാത്തവരുടെ ജല-വൈദ്യുതി ബന്ധം പെരുന്നാളിന് ശേഷം വീണ്ടും വിച്ഛേദിക്കുമെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

കുവൈത്ത് സിറ്റി | റമസാനിൽ ബിൽ അടക്കാത്തതിന്റെ പേരിൽ ആരുടേയും ജല- വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കരുതെന്ന് ജല വൈദ്യുതി പുനരുപയോഗ ഊർജ മന്ത്രി അലി അൽ മൂസ കസ്റ്റമർ സർവീസ് വിഭാഗത്തിന് നിർദേശം നൽകി. കുടിശിക അടക്കാത്തതിന്റെ പേരിൽ നേരത്തേ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് റമസാന് മുമ്പായി കണക്ഷൻ തിരികെ നൽകാനും നിർദേശിച്ചു.

കുടിശ്ശിക അടക്കുമെന്ന് ഇവരിൽ നിന്ന് എഴുതിവാങ്ങണം. കുടിശ്ശിക അടക്കാത്തവരുടെ ജല-വൈദ്യുതി ബന്ധം പെരുന്നാളിന് ശേഷം വീണ്ടും വിച്ഛേദിക്കുമെന്നും മന്ത്രി പറഞ്ഞു. വേനൽ കാല മുന്നൊരുക്കങ്ങളുടെ ആലോചനയിലാണ് മന്ത്രാലയം.

Latest