Connect with us

Kerala

ദേശീയപാത 66ന്റെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തീകരിക്കും; ഗതാഗത രംഗത്ത് വന്‍മാറ്റത്തിന് വഴിവെക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്

മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം  | ദേശീയപാത 66ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത തുറന്നു കൊടുക്കന്നതോടെ സംസ്ഥാനത്ത ഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നതും സര്‍വീസ് റോഡുകളില്‍ വിള്ളലുണ്ടാകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവ ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സത്വര നടപടികളെടുക്കാനും വഴിതിരിച്ചുവിടുന്നിടങ്ങളില്‍ കൃത്യമായും വ്യക്തമായും അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

17 റീച്ചുകളായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നിര്‍മിക്കുന്നത്. 45 മീറ്ററില്‍ നിര്‍മിക്കുന്ന ആറുവരിപ്പാത 2025 ഡിസംബറോടെ ഏതാണ്ട് പൂര്‍ണമായും പണിതീര്‍ക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു

Latest