Connect with us

Kerala

സര്‍ക്കാറിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

ഉത്തരവിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി ഇന്ന് വരെ സമയം നല്‍കിയിരുന്നു

Published

|

Last Updated

കൊച്ചി |  വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തരവിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി ഇന്ന് വരെ സമയം നല്‍കിയിരുന്നു.

തുറമുഖ നിര്‍മ്മാണ പ്രദേശത്തെ റോഡിലെ തടസ്സങ്ങളടക്കം നീക്കണമെന്നാണ് കോടതി നിര്‍ദേശം. റോഡ് ഉപരോധത്തിന്റെ കാര്യത്തില്‍ കോടതിയെ പഴിചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിംഗിള്‍ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

 

Latest