Connect with us

Uae

യു എ ഇയിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വർധിച്ചു

സ്‌കൂൾ ബസിനായി ഒരു കുട്ടിക്ക് പ്രതിവർഷം 6,500-ദിർഹം 7,000 ദിർഹം നൽകേണ്ടി വരും.

Published

|

Last Updated

ദുബൈ | യു എ ഇയിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വർധിച്ചു. വസ്ത്രങ്ങൾക്കും മറ്റു സാമഗ്രികൾക്കും നിരക്ക് കൂടിയിട്ടുണ്ട്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദ്യാഭ്യാസച്ചെലവിൽ 3.7 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്.

യൂണിഫോമുകൾക്കും പുസ്തകങ്ങൾക്കുമുള്ള ചെലവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം വർധന രേഖപ്പെടുത്തിയതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. പലരും സെക്കൻഡ് ഹാൻഡ് യൂണിഫോം ധരിക്കാനും ഗതാഗതത്തിനായി സ്‌കൂൾ ബസുകൾ ഒഴിവാക്കാനും ശ്രമിക്കുന്നു. സ്‌കൂൾ ബസിനായി ഒരു കുട്ടിക്ക് പ്രതിവർഷം 6,500-ദിർഹം 7,000 ദിർഹം നൽകേണ്ടി വരും. കാർപൂൾ ചെയ്യുന്നതോ ഡ്രൈവറെ നിയമിക്കുന്നതോ കൂടുതൽ ലാഭകരമാണെന്നും അവർ പറഞ്ഞു.

കൊവിഡിന് ശേഷം സ്‌കൂൾ ഫീസ് മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് വർഷം ഒഴികെ, ദുബൈയിൽ വിദ്യാഭ്യാസ ചെലവ് എല്ലാ വർഷവും തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം, ഒരു യൂണിഫോം കുപ്പായത്തിന് 75-ദിർഹം 80 ദിർഹവും ഒരു ജോഡി പാന്റിസിന് 100 ദിർഹവും സ്‌കൂൾ ജാക്കറ്റിന് 150 ദിർഹവും ശരാശരി നൽകി.

അബൂദബിയിൽ കഴിഞ്ഞ വർഷം, ഫീസ് അഞ്ച് ശതമാനം വർധിച്ചു. വിദ്യാഭ്യാസച്ചെലവുകൾ കമ്പനികൾ വഹിക്കുന്ന “പ്രിവിലേജ്’ പല കുടുംബങ്ങൾക്കും നഷ്ടമായി. ചില സ്‌കൂളുകൾ ഫീസ് അടക്കാൻ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നു എന്നത് മാത്രമാണ് ആശ്വാസം.

Latest