Kerala
കള്ളപ്പണക്കാരന്‍ ഈ നാടിന് നാണക്കേട്; വടകരയില്‍ ഷാഫിക്കെതിരെ ബാനര്‍
രാത്രി പത്തേകാലോടെയാണ് മുദ്രാവാക്യം വിളികളോടെ 15ഓളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിച്ചത്
കോഴിക്കോട് | ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ്സിനെതിരെ കള്ളപ്പണ ആരോപണം ഉയര്‍ന്നിരിക്കെ വടകര ഷാഫി പറമ്പില്‍ എം പിയുടെ ഓഫീസിന് മുന്നില്‍ കള്ളപ്പണത്തിനെതിരായ ഫ്‌ളക്‌സ് ബാനര്‍. രാത്രി പത്തേകാലോടെയാണ് മുദ്രാവാക്യം വിളികളോടെ 15ഓളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിച്ചത്.
‘കള്ളപ്പണക്കാരന്‍ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ഫ്‌ളക്‌സ് എസ് എഫ് ഐ വടകര ഏരിയ കമ്മിറ്റിയുടെ പേരിലാണ് സ്ഥാപിച്ചത്. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ ഇന്നലെ രാത്രി പൊലീസെത്തിയത് സി പി എം നിര്‍ദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പില്‍ ആരോപണമുന്നയിച്ചിരുന്നു.
---- facebook comment plugin here -----