Saudi Arabia
രാജ്യത്തെ ആദ്യത്തെ സീ ടാക്‌സി ജിദ്ദയില്‍
സീ ടാക്‌സി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്കിംങ്ങിനായി ''ജിദ്ദ ട്രാന്‍സ്പോര്‍ട്ട്'' എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്

ജിദ്ദ | തീരദേശ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കല്‍, സമുദ്ര ടൂറിസത്തിന്റെ പ്രോത്സാഹനം, സുസ്ഥിര ഗതാഗത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സഊദി അറേബ്യയിലെ ജിദ്ദയില്‍ രാജ്യത്തെ ‘സീ ടാക്‌സി’ പദ്ധതിക്ക് തുടക്കമായി
ആദ്യ ഘട്ടത്തില്‍ ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ഹിസ്റ്റോറിക്കല്‍ ഡിസ്ട്രിക്റ്റ്, ഷാം അബുര്‍ ഡിസ്ട്രിക്റ്റ് എന്നീ മൂന്ന് പ്രധാന മേഖലകളെ ബന്ധിപ്പിച്ച് 94 പേര്‍ക്ക് സഞ്ചരിക്കാവുന്നതും 55 പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായ രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുക. വികലാംഗര്‍ക്കായി പ്രത്യേക പ്രവേശന കവാടങ്ങളും എക്‌സീറ്റുകളും അനുവദിച്ചിട്ടുണ്ട്,
സഊദി ഗതാഗത ലോജിസ്റ്റിക്സ് ഡപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അല്‍ റുമൈഹിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ജിദ്ദ മേയര്‍ സാലിഹ് അല്‍ തുര്‍ക്കി ‘സീ ടാക്സി’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ സ്വദേശികള്‍ക്കും -വിദേശികള്‍ക്കും ,സന്ദര്‍ശകര്‍ക്കും സുഗമമായ ഗതാഗത സൗകര്യങ്ങളാണ് നല്‍കുന്നതെന്നും, ജിദ്ദയിലെ ടൂറിസം, സമുദ്ര ഗതാഗത മേഖലയ്ക്ക് ഇതൊരു തന്ത്രപരമായ കൂട്ടിച്ചേര്‍ക്കലാണെന്നും ജിദ്ദ മേയര്‍ സാലിഹ് അല്‍ തുര്‍ക്കി പറഞ്ഞു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോം
സീ ടാക്‌സി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്കിംങ്ങിനായി ”ജിദ്ദ ട്രാന്‍സ്പോര്‍ട്ട്” എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട് .റമദാന്‍ മാസത്തില്‍ സീ ടാക്‌സി ദിവസവും ഉച്ചകഴിഞ്ഞ് 3:30 മുതല്‍ പുലര്‍ച്ചെ 1:30 വരെയാണ് സര്‍വ്വീസ് നടത്തുക, 25 മുതല്‍ 50 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക് .കുട്ടികളെ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്