Connect with us

National

രാജ്യം 73-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

10.30നാണ് റിപ്പബ്ലിക് ദിന പരേഡ്. പരേഡിന് ഇത്തവണ വിശിഷ്ടാതിഥിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഭീതിയുയര്‍ത്തുന്നതിനിടയില്‍ കരുതലോടെ റിപ്പബ്ലിക് ദിനം ആഘോഷം. 73ാം റിപ്പബ്ലിക് ദിനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് രാജ്യമെങ്ങും പരിപാടികള്‍ നടക്കുന്നത് .

ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചതോടെ ന്യൂഡൽഹിയിൽ  ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടർന്ന് പത്തരയോടെ വർണശബളമായ റിപ്പബ്ലിക് ദിന പരേഡ് തുടങ്ങി. സെെനികരുടെ മാർച്ച് പാസ്റ്റിന് ശേഷം വിവിധ സംസ്ഥാനങ്ങൾ അവതരിപ്പിക്കുന്ന ടാബ്ലോ പ്രകടനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. പരേഡിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കുന്നു.

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ ഇത്തവണ വിദേശത്ത് നിന്ന് വിശിഷ്ടാതിഥികൾ ഇല്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണ് മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.

24,000 പേര്‍ക്ക് പരേഡ് വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 25 നിശ്ചല ദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുന്നത്. 75 വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റും നടക്കും.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂർത്തിയായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.

 

Latest