congress
രാജ്യം നേരിടുന്നത് ഗുരുതര ആഭ്യന്തര വെല്ലുവിളികള്‍; ബി ജെ പി എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്നും കോണ്‍ഗ്രസ്
ഇത് പുരോഗമന, മതേതരത്വ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈദരാബാദ് | രാജ്യം അതീവ ഗുരുതരമായ ആഭ്യന്തര വെല്ലുവിളികള്‍ നേരിടുകയാണെന്നും ഭരണകക്ഷിയായ ബി ജെ പി എരിതീയില്‍ എണ്ണയൊഴിക്കുകയാണന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ അഭിപ്രായപ്പെട്ടു. മണിപ്പൂരിലും ഹരിയാനയിലും അതാണ് കണ്ടത്. ഇത് പുരോഗമന, മതേതരത്വ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈയടുത്ത് പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. വരുന്ന പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷമില്ലാത്ത പാര്‍ലിമെന്റാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജാതി സെന്‍സസിനൊപ്പം 2021ലെ സെന്‍സസ് എത്രയും പെട്ടെന്ന് ആരംഭിക്കണം. ആരോഗ്യം, വിദ്യാഭ്യാസം, ജോലി, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ അധഃസ്ഥിത വിഭാഗത്തിന്റെ അവകാശം സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണ്. മണിപ്പൂരിലെ ഹൃദയഭേദക സംഭവങ്ങള്‍ക്ക് ലോകം മുഴുവന്‍ സാക്ഷിയാണെന്നും ഖാര്‍ഗെ പറഞ്ഞു.