Connect with us

Kerala

ഭരണഘടന കൈയൊഴിഞ്ഞാല്‍ രാജ്യം ഇല്ലാതെയാകും: ഖലീല്‍ ബുഖാരി തങ്ങള്‍

വൈവിധ്യങ്ങള്‍ക്കിടയിലും കാലങ്ങളായി വിവിധ സമൂഹങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ഒരുമ ഇല്ലാതെയാക്കിയാല്‍ രാജ്യം തന്നെ ഇല്ലാതെയാകുമെന്ന് ഖലീൽ തങ്ങൾ

Published

|

Last Updated

മലപ്പുറം | രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കു നിര്‍ത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടതുണ്ടെന്ന് മഅ്ദിന്‍ അക്കാഡമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങള്‍ക്കിടയിലും കാലങ്ങളായി വിവിധ സമൂഹങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ഒരുമ ഇല്ലാതെയാക്കിയാല്‍ രാജ്യം തന്നെ ഇല്ലാതെയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഭരണകൂടങ്ങളും നിയമപാലകരും നീതിന്യായ വ്യവസ്ഥയും ഒന്നിച്ച് ഇത്തരം പ്രവണതകളെ മുളയിലെ നുള്ളിക്കളയണം. ഭരണ ഘടനാ തത്വങ്ങള്‍ തിരസ്‌കരിച്ചാല്‍ നമ്മുടെ രാജ്യം തന്നെ ഇല്ലാതെയാകും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും നിയമം കയ്യിലെടുത്തും പരസ്പരം പോരടിക്കാന്‍ തുടങ്ങിയാല്‍ അത് വലിയ അരാജകത്വത്തിലേക്കാണ് നയിക്കുക. കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്. അത് നമ്മുടെ നാട്ടില്‍ ഇനിയുണ്ടാകാന്‍ പാടില്ല. ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും നന്മകളെ പുണരാനും സൗ?ഹൃദ രാജ്യമെന്ന ലക്ഷ്യം നേടിയെടുക്കാനും എല്ലാ വിഭാഗം ആളുകളും മുന്നോട്ടു വരണം.

ഈ ലക്ഷ്യത്തിനായി വണ്‍ മില്ല്യണ്‍ ഹാപ്പി ഹോംസ് എന്ന ബൃഹദ് പദ്ധതി മഅ്ദിന്‍ അക്കാദമി ആരംഭിക്കുകയാണ്. രാജ്യമെമ്പാടും ലക്ഷക്കണക്കിനു കുടുംബങ്ങളെ കോര്‍ത്തിണക്കി അവരിലേക്ക് സ്നേഹ-സൗഹൃദ സന്ദേശങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മഅ്ദിന്‍ ഫാമിലി ആപ്പും തയ്യാറാക്കുന്നുണ്ടെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു.