Kerala
കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക ബാധ്യത മൂലമാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം | കോട്ടയം കടുത്തുരുത്തിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശിവദാസ് , ഭാര്യ ഹിത എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടികള്‍ ഇല്ലാതിരുന്നതില്‍ ദമ്പതികള്‍ ദുഖിതരായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ട് സംസ്കാരം നടത്തും.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----