Kerala
വിവാഹ ആല്‍ബം നല്‍കിയില്ല , ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഫോട്ടോഗ്രാഫിക് കമ്പനിക്ക് 1,18,500 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി.
58,500 രൂപ ദമ്പതികള്‍ അഡ്വാന്‍സ് ആയി നല്‍കിയിരുന്നു
കൊച്ചി | വിവാഹ ചടങ്ങിന്റെ ഫോട്ടോയും വിഡിയോയും നല്‍കാതെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് കമ്പനിക്ക് 1,18,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്.
2017 ഏപ്രില്‍ 16ന് വിവാഹിതരായ ആലങ്കോട് സ്വദേശികളായ അരുണ്‍ ജി നായരുടെയും ഭാര്യ ശ്രുതിയുടെയും വിവാഹ ചടങ്ങിന്റെ ഫോട്ടോയും വിഡിയോയും എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനമാണ് നല്‍കാതിരുന്നത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ 58,500 രൂപ ദമ്പതികള്‍ അഡ്വാന്‍സ് ആയി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവാഹ ആല്‍ബം ലഭിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ പിന്നീട് സമീപിക്കുകയായിരുന്നു.
പരാതിക്കാര്‍ സാമ്പത്തികവും മാനസികവുമായി നേരിട്ട പ്രയാസങ്ങള്‍ മാനിച്ച്
ഫോട്ടോഗ്രഫി സേവനങ്ങള്‍ക്കായി പരാതിക്കാരന്‍ നല്‍കിയ 58,500 രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും ചേര്‍ത്ത് മൊത്തം 1,18,500 രൂപ മുപ്പത് ദിവസത്തിനകം നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.