Ongoing News
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനഹരജി കോടതി പരിഗണിച്ചില്ല
ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കിയ കോടതി തന്നെയാണു വിധിപറയേണ്ടതെന്ന് അറിയിക്കുകയായിരുന്നു
റിയാദ് | സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനഹരജി കോടതി പരിഗണിച്ചില്ല. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കിയ കോടതി തന്നെയാണു വിധിപറയേണ്ടതെന്ന് അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. വിശദ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു ഇന്നു കോടതി നിലപാട് വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.
ഇന്നത്തെ സിറ്റിങ്ങില്‍ മോചനം സംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. നാളെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യത്തില്‍ വിവരങ്ങള്‍ കൈമാറും.