mm lowrance
ലോറന്‍സിനെ പള്ളിയില്‍ അടക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല; പൊതു ദര്‍ശന ഹാളിലെത്തി ബഹളമുണ്ടാക്കി മകള്‍ ആശ
മകള്‍ ആശ മൃതദേഹം വഹിച്ച പേടകത്തിനു മുകളില്‍ കിടന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല

കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ടൗണ്‍ഹാളില്‍ മകള്‍ ആശാ ലോറന്‍സ് മകനോടൊപ്പമെത്തി ബഹളമുണ്ടാക്കി. മകള്‍ ആശ മൃതദേഹം വഹിച്ച പേടകത്തിനു മുകളില്‍ കിടന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല.
ഈ സമയം വനിതാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ആശാ ലോറന്‍സ് സി പി എം മുര്‍ദ്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചു. മകളും വനിതാ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. മകളുടെ മകനെ ആള്‍ക്കൂട്ടം തള്ളിമാറ്റി. മൃതദേഹം പുറത്തേക്കെടുക്കാന്‍ ഇരുവരും തടസ്സം നിന്നു.
ബന്ധുക്കളെത്തി ഇരുവരേയും മാറ്റി. തുടര്‍ന്നാണ് മൃതദേഹം പുറത്തേക്കെടുത്തത്.
എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന മകള്‍ ആശയുടെ ഹര്‍ജ് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
മൃതദേഹം പഠനാവശ്യാര്‍ഥം മെഡിക്കല്‍ കോളജിന് കൈമാറാനുള്ള മറ്റു രണ്ടുമക്കളെ തീരുമാന പ്രകാരം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റാനും അനാട്ടമി നിയമ പ്രകാരം മെഡിക്കല്‍ കോളജ് അധികാരികള്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചതോടെയാണ് ആശ ഹാളിലെത്തി ബഹളമുണ്ടാക്കിയത്. ലോറന്‍സിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കല്‍ കോളേജിന് കൈമാറി.