Connect with us

Kerala

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു

നടപടി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച  സംഭവത്തിൽ

Published

|

Last Updated

ആലപ്പുഴ | മുഖ്യമന്ത്രിയുടെ ഗൺ മാനെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദ്ദേശം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച  സംഭവത്തിൽ ഗണ്മാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനമേറ്റ പരാതിക്കാർ നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ സംരക്ഷണാർത്ഥം ജോലിയുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്പിക്ക് റിപ്പോർട്ട് നൽകിയത്. വീഡിയോ ഉൾപ്പെടെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതോടെ ആലപ്പുഴ സൗത്ത് പോലീസിനോട് കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചായിരുന്നു കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ എത്തി പ്രവർത്തകരെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

---- facebook comment plugin here -----

Latest