Connect with us

Kerala

ശ്രീനാഥ് ഭാസിക്കെതിരായ കേസ് കോടതി സ്‌റ്റേ ചെയ്തു

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹjജിയിലാണ് കോടതി നടപടി

Published

|

Last Updated

കൊച്ചി  |  അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹjജിയിലാണ് കോടതി നടപടി. നടനെതിരെ നിയമ നടപടിയുമായി തുടരാന്‍ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ ്‌കോടതി കേസ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടിയാണ് അവതാരിക മരട് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നുമാണ് കോടതിയില്‍ നകിയ ഹരജിയില്‍ അവതാരിക പറയുന്നത്. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന്് ശ്രീനാഥും ഹരജിയില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു മരട് പോലീസ് കേസ് എടുത്തത്. പരാതിക്ക് പിറകെ സിനിമ സംഘടനകളും ശ്രീനാഥ് ഭാസിക്കെതിരെ തിരിഞ്ഞിരുന്നു.

 

Latest