Connect with us

Articles

അശ്വിനി ഉപാധ്യായമാരോട് കോടതി പറഞ്ഞത്‌

രാജ്യത്തെ ജുഡീഷ്യറി ഭരണകൂട താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും ഇന്ത്യ മതനിരപേക്ഷമാണെന്ന് അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭരണകൂടത്തോട് രാജ്യം മതനിരപേക്ഷമാണെന്ന് നീതിപീഠം പലകുറി ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ശുഭോദര്‍ക്കമായ കാര്യം തന്നെയാണ്. നീതിപീഠത്തില്‍ ഇപ്പോഴും പ്രതീക്ഷകള്‍ ബാക്കിയുണ്ടെന്നര്‍ഥം.

Published

|

Last Updated

ന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. മതനിരപേക്ഷത ഇന്ത്യയുടെ ആത്മാവാണ്. ഇന്ത്യാ ചരിത്രത്തെ പ്രാചീനം, മധ്യകാലം, ആധുനികമെന്ന് വിഭജിക്കുമ്പോഴും അപരത്വം കല്‍പ്പിക്കാത്ത ഉള്‍ക്കൊള്ളലിന്റെ കഥകളാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുക.

മതനിരപേക്ഷതക്കുമപ്പുറമാണ് ഉള്‍ക്കൊള്ളല്‍ മനോഭാവം (Inclusiveness). ചരിത്രാതീത കാലം മുതല്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ സ്വീകരിച്ചിരുത്തിയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് മതനിരപേക്ഷ ഇന്ത്യ. ഒരു ഭാഗത്ത് നമ്മള്‍ അധിനിവേശത്തിന് വിധേയരായപ്പോഴും അപരത്വത്തിന്റെ കൊടിനാട്ടി ആരെയും മാറ്റി നിര്‍ത്തിയില്ല നമ്മുടെ രാജ്യം.

സ്വാതന്ത്ര്യാനന്തരവും ആ നന്മകള്‍ക്ക് മുടക്കം വന്നില്ല. ലോകത്തെ രണ്ട് ശാക്തിക ചേരികള്‍ക്കൊപ്പം ചേരാതെ ചേരിചേരാനയം രൂപപ്പെടുത്തി സ്വതന്ത്രമായി നിലകൊള്ളാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചിന്തിപ്പിച്ചതിലെ പ്രധാന ഘടകം പല ദിക്കുകളില്‍ നിന്നുമെത്തുന്ന അഭയാര്‍ഥികളെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നമുക്ക് സ്വീകരിക്കേണ്ടി വരുമെന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കോളനി രാജ്യങ്ങളില്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ കനക്കുകയും കൊളോണിയല്‍ ആധിപത്യത്തില്‍ നിന്ന് മുക്തമായ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങളും മാനുഷിക പ്രതിസന്ധികളും രൂപപ്പെടുകയും ചെയ്തപ്പോള്‍ അതിര്‍ത്തിയിലെ വാതിലുകള്‍ അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ തുറന്നിടാന്‍ ഇന്ത്യ തയ്യാറായി. കിഴക്കന്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദാഹം ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ചപ്പോള്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ കൈനീട്ടി സ്വീകരിക്കുകയായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. ഇന്ത്യന്‍ മതനിരപേക്ഷത എന്നത് സ്റ്റേറ്റിന് ഔദ്യോഗിക മതമില്ലെന്നും എല്ലാ മത വിശ്വാസങ്ങളോടും സ്റ്റേറ്റ് തുല്യ ബഹുമാനം പുലര്‍ത്തുന്നതുമാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാനുള്ളതല്ല. അതിനപ്പുറം ഉള്‍ക്കൊള്ളലിന്റെ മാനുഷിക രാഷ്ട്രീയമാണ് അതിന്റെ നാരായവേര്.

ഇന്ത്യന്‍ മണ്ണില്‍ ചരിത്രപരമായി തന്നെ ലയിച്ചുചേര്‍ന്നതാണ് ഈ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍. അതിന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പതിതകാലത്തും മതാന്തരീയ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും മുന്നോട്ടുപോകുന്നതെന്ന് കാണിക്കാന്‍ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട് ഈ നാട്ടില്‍. അക്രമോത്സുക ഹിന്ദുത്വം അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായി തിരഞ്ഞെടുത്ത ഗുജറാത്തിലും യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലും ഹിന്ദുവും മുസ്‌ലിമും ഐക്യത്തോടെ ജീവിച്ചുപോകുന്നത് നമുക്കിപ്പോഴും കാണാം. മതനിരപേക്ഷ ജീവിത വ്യവഹാരങ്ങളില്‍ നിന്ന് ഈ രാജ്യത്തെ ജനങ്ങളെ അത്രയെളുപ്പം പറിച്ചുമാറ്റാന്‍ കഴിയില്ലെന്ന ബോധ്യം 2014 മുതല്‍ രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുമുണ്ട്. അങ്ങനെ വരുമ്പോള്‍ 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്യുലര്‍ എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് കലര്‍പ്പല്ല. രാജ്യം രൂപപ്പെടും മുമ്പേ സാമൂഹിക ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന മൂല്യങ്ങളുടെ ഉപചാര പ്രഖ്യാപനം മാത്രമാണ്.

രാജ്യത്തിന്റെ ഔദ്യോഗിക തലത്തില്‍ മതനിരപേക്ഷതയെ പ്രതി ആശാവഹമായ അവസ്ഥയല്ല വര്‍ത്തമാന കാല ഇന്ത്യയിലുള്ളത്. ഭരണകൂട മെഷനറികളൊന്നും സെക്യുലര്‍ ഇന്ത്യയെന്ന് എവിടെയും അടയാളപ്പെടുത്താന്‍ ധൈര്യപ്പെടാതിരിക്കുകയോ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്ന ദശാസന്ധിയില്‍ ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്നത് എത്ര സുഖദായക കാഴ്ചയാണ്. അവസാനമായി കഴിഞ്ഞ ദിവസം ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയോടും സുപ്രീം കോടതി അതുതന്നെ പറഞ്ഞു, ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന്.

വേദ പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള നിരവധി ചരിത്രപ്രധാന സ്ഥലങ്ങളുടെ നാമങ്ങള്‍ വൈദേശിക അധിനിവേശത്തിന് ശേഷം മാറ്റിയെന്നും അത് തിരിച്ചുകൊണ്ടുവരണമെന്നുമാണ് അശ്വിനി ഉപാധ്യായയുടെ ഹരജിയുടെ ഉള്ളടക്കം. അതിനായി റീനൈമിംഗ് കമ്മീഷന്‍ ഓഫ് ഇന്ത്യ സ്ഥാപിക്കണമെന്നും ചരിത്രപ്രധാന സ്ഥലങ്ങളുടെ ആദ്യ നാമങ്ങളെക്കുറിച്ച് ഗവേഷണം നടത്തി അവ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

ഭരണഘടനയുടെ ആമുഖത്തിലെ സഹോദരത്വത്തെ മുന്‍നിര്‍ത്തി ഹരജിയെ പൊളിച്ചടക്കുകയായിരുന്നു സുപ്രീം കോടതി. ഇതൊരു കത്തുന്ന പ്രശ്‌നമായി നില്‍ക്കണമെന്നും രാജ്യം തിളച്ച് മറിയണമെന്നുമാണോ നിങ്ങളാഗ്രഹിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന് നേരേ ചൂണ്ടുവിരല്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന് പിന്നാലെ നിങ്ങള്‍ പായുന്നു. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്, ഇതൊരു മതനിരപേക്ഷ കോടതിയുമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ബി ജെ പി നേതാവിന്റെ ഹരജി സുപ്രീം കോടതി നിരാകരിച്ചത്.
സാകല്‍ ഹിന്ദു സമാജ് എന്ന സംഘടന കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് മുംബൈയില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടക്കുന്നത് മുന്‍കൂട്ടി തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളിലൂന്നിയ നിരീക്ഷണങ്ങള്‍ സുപ്രീം കോടതി കൃത്യമായി പ്രകടിപ്പിച്ചു. മതനിരപേക്ഷ ഭരണകൂടം എന്ത് വിലകൊടുത്തും വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട നീതിപീഠം മതനിരപേക്ഷ മൂല്യങ്ങളാകണം ഈ രാജ്യത്തെയും രാജ്യം ഭരിക്കുന്നവരെയും മുന്നോട്ട് നയിക്കേണ്ടത് എന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു.

ശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ പരമാത്മാവായി പ്രഖ്യാപിക്കണമെന്ന ഒരു ഹരജിയും ഈയിടെ സുപ്രീം കോടതിയിലെത്തിയിരുന്നു. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്ന് പ്രസ്താവിച്ച പരമോന്നത നീതിപീഠം ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയാണ് ഹരജി തള്ളിയത്.
രാജ്യത്തെ ജുഡീഷ്യറി ഭരണകൂട താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും ഇന്ത്യ മതനിരപേക്ഷമാണെന്ന് അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭരണകൂടത്തോട് രാജ്യം മതനിരപേക്ഷമാണെന്ന് നീതിപീഠം പലകുറി ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ശുഭോദര്‍ക്കമായ കാര്യം തന്നെയാണ്. സവര്‍ണ മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ഈ രാജ്യവും കോടതിയും അങ്ങനെ വഴങ്ങിത്തരാന്‍ സന്നദ്ധമല്ലെന്ന് പറയുമ്പോള്‍ നീതിപീഠത്തില്‍ ഇപ്പോഴും പ്രതീക്ഷകള്‍ ബാക്കിയുണ്ടെന്നാണര്‍ഥം.ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. മതനിരപേക്ഷത ഇന്ത്യയുടെ ആത്മാവാണ്. ഇന്ത്യാ ചരിത്രത്തെ പ്രാചീനം, മധ്യകാലം, ആധുനികമെന്ന് വിഭജിക്കുമ്പോഴും അപരത്വം കല്‍പ്പിക്കാത്ത ഉള്‍ക്കൊള്ളലിന്റെ കഥകളാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുക. മതനിരപേക്ഷതക്കുമപ്പുറമാണ് ഉള്‍ക്കൊള്ളല്‍ മനോഭാവം (Inclusiveness). ചരിത്രാതീത കാലം മുതല്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ സ്വീകരിച്ചിരുത്തിയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് മതനിരപേക്ഷ ഇന്ത്യ. ഒരു ഭാഗത്ത് നമ്മള്‍ അധിനിവേശത്തിന് വിധേയരായപ്പോഴും അപരത്വത്തിന്റെ കൊടിനാട്ടി ആരെയും മാറ്റി നിര്‍ത്തിയില്ല നമ്മുടെ രാജ്യം.

സ്വാതന്ത്ര്യാനന്തരവും ആ നന്മകള്‍ക്ക് മുടക്കം വന്നില്ല. ലോകത്തെ രണ്ട് ശാക്തിക ചേരികള്‍ക്കൊപ്പം ചേരാതെ ചേരിചേരാനയം രൂപപ്പെടുത്തി സ്വതന്ത്രമായി നിലകൊള്ളാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചിന്തിപ്പിച്ചതിലെ പ്രധാന ഘടകം പല ദിക്കുകളില്‍ നിന്നുമെത്തുന്ന അഭയാര്‍ഥികളെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നമുക്ക് സ്വീകരിക്കേണ്ടി വരുമെന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കോളനി രാജ്യങ്ങളില്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ കനക്കുകയും കൊളോണിയല്‍ ആധിപത്യത്തില്‍ നിന്ന് മുക്തമായ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങളും മാനുഷിക പ്രതിസന്ധികളും രൂപപ്പെടുകയും ചെയ്തപ്പോള്‍ അതിര്‍ത്തിയിലെ വാതിലുകള്‍ അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ തുറന്നിടാന്‍ ഇന്ത്യ തയ്യാറായി. കിഴക്കന്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദാഹം ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ചപ്പോള്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ കൈനീട്ടി സ്വീകരിക്കുകയായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. ഇന്ത്യന്‍ മതനിരപേക്ഷത എന്നത് സ്റ്റേറ്റിന് ഔദ്യോഗിക മതമില്ലെന്നും എല്ലാ മത വിശ്വാസങ്ങളോടും സ്റ്റേറ്റ് തുല്യ ബഹുമാനം പുലര്‍ത്തുന്നതുമാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാനുള്ളതല്ല. അതിനപ്പുറം ഉള്‍ക്കൊള്ളലിന്റെ മാനുഷിക രാഷ്ട്രീയമാണ് അതിന്റെ നാരായവേര്.

ഇന്ത്യന്‍ മണ്ണില്‍ ചരിത്രപരമായി തന്നെ ലയിച്ചുചേര്‍ന്നതാണ് ഈ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍. അതിന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പതിതകാലത്തും മതാന്തരീയ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും മുന്നോട്ടുപോകുന്നതെന്ന് കാണിക്കാന്‍ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട് ഈ നാട്ടില്‍. അക്രമോത്സുക ഹിന്ദുത്വം അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായി തിരഞ്ഞെടുത്ത ഗുജറാത്തിലും യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലും ഹിന്ദുവും മുസ്‌ലിമും ഐക്യത്തോടെ ജീവിച്ചുപോകുന്നത് നമുക്കിപ്പോഴും കാണാം. മതനിരപേക്ഷ ജീവിത വ്യവഹാരങ്ങളില്‍ നിന്ന് ഈ രാജ്യത്തെ ജനങ്ങളെ അത്രയെളുപ്പം പറിച്ചുമാറ്റാന്‍ കഴിയില്ലെന്ന ബോധ്യം 2014 മുതല്‍ രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുമുണ്ട്. അങ്ങനെ വരുമ്പോള്‍ 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്യുലര്‍ എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് കലര്‍പ്പല്ല. രാജ്യം രൂപപ്പെടും മുമ്പേ സാമൂഹിക ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന മൂല്യങ്ങളുടെ ഉപചാര പ്രഖ്യാപനം മാത്രമാണ്.

രാജ്യത്തിന്റെ ഔദ്യോഗിക തലത്തില്‍ മതനിരപേക്ഷതയെ പ്രതി ആശാവഹമായ അവസ്ഥയല്ല വര്‍ത്തമാന കാല ഇന്ത്യയിലുള്ളത്. ഭരണകൂട മെഷനറികളൊന്നും സെക്യുലര്‍ ഇന്ത്യയെന്ന് എവിടെയും അടയാളപ്പെടുത്താന്‍ ധൈര്യപ്പെടാതിരിക്കുകയോ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്ന ദശാസന്ധിയില്‍ ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്നത് എത്ര സുഖദായക കാഴ്ചയാണ്. അവസാനമായി കഴിഞ്ഞ ദിവസം ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയോടും സുപ്രീം കോടതി അതുതന്നെ പറഞ്ഞു, ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന്.

വേദ പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള നിരവധി ചരിത്രപ്രധാന സ്ഥലങ്ങളുടെ നാമങ്ങള്‍ വൈദേശിക അധിനിവേശത്തിന് ശേഷം മാറ്റിയെന്നും അത് തിരിച്ചുകൊണ്ടുവരണമെന്നുമാണ് അശ്വിനി ഉപാധ്യായയുടെ ഹരജിയുടെ ഉള്ളടക്കം. അതിനായി റീനൈമിംഗ് കമ്മീഷന്‍ ഓഫ് ഇന്ത്യ സ്ഥാപിക്കണമെന്നും ചരിത്രപ്രധാന സ്ഥലങ്ങളുടെ ആദ്യ നാമങ്ങളെക്കുറിച്ച് ഗവേഷണം നടത്തി അവ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

ഭരണഘടനയുടെ ആമുഖത്തിലെ സഹോദരത്വത്തെ മുന്‍നിര്‍ത്തി ഹരജിയെ പൊളിച്ചടക്കുകയായിരുന്നു സുപ്രീം കോടതി. ഇതൊരു കത്തുന്ന പ്രശ്‌നമായി നില്‍ക്കണമെന്നും രാജ്യം തിളച്ച് മറിയണമെന്നുമാണോ നിങ്ങളാഗ്രഹിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന് നേരേ ചൂണ്ടുവിരല്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന് പിന്നാലെ നിങ്ങള്‍ പായുന്നു. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്, ഇതൊരു മതനിരപേക്ഷ കോടതിയുമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ബി ജെ പി നേതാവിന്റെ ഹരജി സുപ്രീം കോടതി നിരാകരിച്ചത്.
സാകല്‍ ഹിന്ദു സമാജ് എന്ന സംഘടന കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് മുംബൈയില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടക്കുന്നത് മുന്‍കൂട്ടി തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളിലൂന്നിയ നിരീക്ഷണങ്ങള്‍ സുപ്രീം കോടതി കൃത്യമായി പ്രകടിപ്പിച്ചു. മതനിരപേക്ഷ ഭരണകൂടം എന്ത് വിലകൊടുത്തും വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട നീതിപീഠം മതനിരപേക്ഷ മൂല്യങ്ങളാകണം ഈ രാജ്യത്തെയും രാജ്യം ഭരിക്കുന്നവരെയും മുന്നോട്ട് നയിക്കേണ്ടത് എന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു.

ശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ പരമാത്മാവായി പ്രഖ്യാപിക്കണമെന്ന ഒരു ഹരജിയും ഈയിടെ സുപ്രീം കോടതിയിലെത്തിയിരുന്നു. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്ന് പ്രസ്താവിച്ച പരമോന്നത നീതിപീഠം ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയാണ് ഹരജി തള്ളിയത്.
രാജ്യത്തെ ജുഡീഷ്യറി ഭരണകൂട താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും ഇന്ത്യ മതനിരപേക്ഷമാണെന്ന് അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭരണകൂടത്തോട് രാജ്യം മതനിരപേക്ഷമാണെന്ന് നീതിപീഠം പലകുറി ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ശുഭോദര്‍ക്കമായ കാര്യം തന്നെയാണ്. സവര്‍ണ മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ഈ രാജ്യവും കോടതിയും അങ്ങനെ വഴങ്ങിത്തരാന്‍ സന്നദ്ധമല്ലെന്ന് പറയുമ്പോള്‍ നീതിപീഠത്തില്‍ ഇപ്പോഴും പ്രതീക്ഷകള്‍ ബാക്കിയുണ്ടെന്നാണര്‍ഥം.