Kerala
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി
മൂഹമാധ്യമങ്ങളിലടക്കമുള്ള ഇരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി
കൊച്ചി | ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എറണാകുളം പോക്‌സോ കോടതി.ഇത്തരത്തില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം. സമൂഹമാധ്യമങ്ങളിലടക്കമുള്ള ഇരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതി അസഫാക് ആലത്തിനായുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പ്രതിയുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു.
അതേ സമയം , പ്രതി അസഫാക് ആലം ഡല്‍ഹിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഡല്‍ഹി ഗാസിപൂരിലെ പോക്‌സോ കേസില്‍ ഒരുമാസം തടവില്‍ കഴിഞ്ഞതിന് ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ആലുവ സബ് ജയിലില്‍ കഴിയുന്ന പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് ഇന്ന് പൂര്‍ത്തിയായി.