Kerala
വിസ്മയ കേസില്‍ കോടതി നാളെ വിധി പറയും
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കേസില്‍ വിധി പറയുക.
കൊല്ലം | വിസ്മയ കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കേസില്‍ വിധി പറയുക. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറാണ് കേസിലെ പ്രതി.
സ്ത്രീധന പീഡനം മൂലമുള്ള മരണം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കിരണിനെതിരെ കേസെടുത്തിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലുകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായാണ് കേസ്.
2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.