Connect with us

covid test

യു എ ഇ പ്രൊഫഷണല്‍ ലീഗ് കാണികള്‍ക്കുള്ള കൊവിഡ് ടെസ്റ്റ് ഫലത്തിന്റെ കാലാവധി നീട്ടി

നേരത്തെ മത്സര ദിവസത്തിന് മുന്‍പ്, 48 മണിക്കൂറിനിടയില്‍ നേടിയ പി സി ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കുന്നവര്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്

Published

|

Last Updated

അബൂദബി | യു എ ഇ പ്രൊഫഷണല്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിന് നിര്‍ബന്ധമാക്കിയിരുന്ന പി സി ആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലാവധി 96 മണിക്കൂറായി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. യു എ ഇ പ്രൊ ലീഗ്, യു എ ഇ ഫുട്ബാള്‍ അസോസിയേഷന്‍, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

നേരത്തെ മത്സര ദിവസത്തിന് മുന്‍പ്, 48 മണിക്കൂറിനിടയില്‍ നേടിയ പി സി ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കുന്നവര്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. ഈ കാലാവധിയാണ് ഇപ്പോള്‍ 96 മണിക്കൂറാക്കി ഉയര്‍ത്തിയിരിക്കുന്നത്. 2021-2022 സീസണിലെ അഡ്നോക് പ്രൊ ലീഗ്, പ്രൊ ലീഗ് കപ്പ്, യു എ ഇ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ എന്നിവ നടക്കുന്ന വേദികളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഈ തീരുമാനം ബാധകമാണ്. ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ വ്യക്തമാക്കി.

ആറ് മാസത്തിനുള്ളില്‍ കൊവിഡ് -19 രണ്ടാം ഡോസ് വാക്‌സിനെടുത്തവരോ, ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) വാക്‌സിനെടുത്തവരോ ആയ കാണികള്‍ക്കാണ് മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്നത്. ഇവര്‍ക്ക് അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.