Connect with us

National

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതി

ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല. ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലും പെട്ട പൗരന്മാരുടെ കടമയാണ് - കോടതി

Published

|

Last Updated

ലക്‌നോ | പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും അവയെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇതിനായി പാര്‍ലിമെന്റ് നിയമനിര്‍മാണം നടത്തണമെന്നും അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശേഖര്‍ കുമാര്‍ യാദവ് നിരീക്ഷിച്ചു.

രാജ്യത്തിന്റെ സംസ്‌കാരവും വിശ്വാസവും വ്രണപ്പെടുമ്പോള്‍ രാജ്യം ദുര്‍ബലമാകുമെന്ന് ഉത്തര്‍ പ്രദേശില്‍ ഗോവധം തടയല്‍ നിയമം ലംഘിച്ചതിന് അറസ്റ്റിലായ യുവാവിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കവെ കോടതി പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് പശു. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല. ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലും പെട്ട പൗരന്മാരുടെ കടമയാണ്. അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ രീതിയില്‍ പൗരന്മാര്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചു.

ജീവിക്കാനുള്ള അവകാശം കൊല്ലാനുള്ള അവകാശത്തിന് മുകളിലാണെന്നും ബീഫ് കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

 

Latest