National
വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണു; മുന്‍ റെയില്‍വെ ജീവനക്കാരന് മരണം
രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.
അല്‍വാര്‍| വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. 23 വര്‍ഷം മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രീഷ്യനായി വിരമിച്ച ശിവദയാല്‍ ശര്‍മ്മയാണ് മരിച്ചത്.രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.
രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റില്‍ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനാണ് പശുവിനെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം 30 മീറ്റര്‍ അകലെ ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാലിന്റെ ദേഹത്ത് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് ശിവദയാല്‍ മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
---- facebook comment plugin here -----