Connect with us

Kerala

സിപിഐ സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ; തിരുവനന്തപുരത്ത് പന്ന്യൻ; വയനാട്ടിൽ ആനിരാജ

ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ധാരണയായി. തിരുവനന്തപുരം ജില്ലാകമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്. വയനാട്ടില്‍ ആനിരാജയെയും തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെയും മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിനെയും മത്സരിപ്പിക്കാനാണ് ധാരണയായത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും.

ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥിപട്ടികയില്‍ ബുധനാഴ്‌ച്ചെ അന്തിമ തീരുമാനമായിരുന്നു.