Connect with us

Kerala

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും നേരെ  രൂക്ഷ വിമർശനം

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശോഭിച്ചിരുന്ന പല വകുപ്പുകളും രണ്ടാം സര്‍ക്കാരില്‍ മോശം പ്രകടനം ആണെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

Published

|

Last Updated

കൊല്ലം | സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേരെ രൂക്ഷവിമര്‍ശനം. ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി.പരിചയ സമ്പത്തില്ലാത്ത മന്ത്രിമാര്‍ ഭാരമായിമാറി. മന്ത്രിസഭ എത്രയും വേഗം പുനസംഘടിപ്പിക്കണമെന്നും ഉള്‍പ്പെടെയുള്ള  വിമര്‍ശനങ്ങളാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശോഭിച്ചിരുന്ന പല വകുപ്പുകളും രണ്ടാം സര്‍ക്കാരില്‍ മോശം പ്രകടനം ആണെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാര്‍ കൂറിലോസിന്റെ വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും  മൈക്ക് ഓപ്പറേറ്ററോടും അവതാരകയോടും മുഖ്യമന്ത്രി വേദിയില്‍ വെച്ച് രൂക്ഷമായി പ്രതികരിച്ചതും പല അംഗങ്ങളും കമ്മിറ്റിയിലുന്നയിച്ചു.

കൊല്ലത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും വീഴ്ചകള്‍ ഉണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.പിബി അംഗം എംഎ ബേബിയുടെയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്.

Latest