Connect with us

National

ആവേശത്തിൽ ക്രിക്കറ്റ് ബാറ്റ് വീശി; മുഖംകുത്തി ക്രീസിൽ വീണ് എംഎൽഎ; ദൃശ്യങ്ങൾ വൈറൽ

ഒഡീഷയിലെ നർള മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭുപന്ദർ സിംഗിനാണ് ക്രിക്കറ്റ് കളി മറക്കാനാകാത്ത അനുഭവമായി മാറിയത്.

Published

|

Last Updated

കലഹണ്ടി (ഒഡീഷ)| ക്രിക്കറ്റ് ഇന്ത്യക്കാരുടെ ഇഷ്ടകളിയാണ്. ഒരിക്കലെങ്കിലും ക്രിക്കറ്റ് ബാറ്റ് കൈയിലേന്താത്ത ഇന്ത്യക്കാർ വിരളമായിരിക്കുമെന്നാണ് പറയാറ്. അവസരം കിട്ടിയാൽ ബാറ്റെടുത്ത് വീശാൻ ഇഷ്ടമാണ് ഒട്ടുമിക്ക ആളുകൾക്കും. എന്നാൽ അത്തരമൊരു ആവേശത്തിൽ ബാറ്റ് വീശിയ ഒഡീഷയിലെ ഒരു എംഎൽഎക്ക് കിട്ടിയത് നല്ല മുട്ടൻ പണിയാണ്. ഒരു സ്പോർട്സ് പരിപാടിയുടെ ഉദ്ഘാടനത്തിയ എംഎൽഎ, ക്രിക്കറ്റ് ബാറ്റ് എടുത്ത് കളത്തിലിറങ്ങിയതായിരുന്നു. നല്ല ആവേശത്തിൽ ക്രീസിൽ നിന്ന അദ്ദേഹത്തിന് പന്തിന് നേരെ ബാറ്റ് വീശീയതേ ഓർമയുള്ളൂ. ദാ കിടക്കുന്നു മൂക്കും കുത്തി ഗ്രൗണ്ടിൽ! സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഒഡീഷയിലെ നർള മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭുപന്ദർ സിംഗിനാണ് ക്രിക്കറ്റ് കളി മറക്കാനാകാത്ത അനുഭവമായി മാറിയത്. കലഹണ്ടിയിൽ ഒരു കായിക പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. അനുയായികളും യുവാക്കളായ ക്രിക്കറ്റ് കളിക്കാരും നോക്കി നിൽക്കെ ഒരു തികഞ്ഞ ക്രിക്കറ്റ് താരത്തിന്റെ ഭാവത്തിൽ എംഎൽഎ ബാറ്റ് കൈയിലെടുത്തു. ബൗളർ ഒരു സ്ലോ ഷോർട്ട് എറിഞ്ഞയുടൻ, അദ്ദേഹം ഒരു പുൾ ഷോട്ടിന് ശ്രമിച്ചു. ബാറ്റ് വീശിയതും കാലുതെന്നി മുഖമടച്ച് ഭുപന്ദർ ഗ്രൗണ്ടിൽ വീണതും ഒന്നിച്ചായിരുന്നു. വീഴ്ചയിൽ മുഖത്ത് ഗുരുതരമായി പരുക്ക് പറ്റിയ ഭുപന്ദർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് നെറ്റിസൻസ് നടത്തുന്നത്. രാഷ്ട്രീയക്കാർ ക്രിക്കറ്റ് പിച്ചിൽ പരീക്ഷണം നടത്തുന്നതിന് പകരം രാഷ്ട്രീയത്തിന്റെ പിച്ചിൽ സ്വയം പിടിച്ചുനിൽക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് നെറ്റിസൺസ് ഉപദേശിക്കുന്നത്.

---- facebook comment plugin here -----

Latest