Connect with us

Kuwait

കുവൈത്തിൽ വൻ വിദേശ മദ്യക്കടത്തു തടഞ്ഞ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം

ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നാല് ഏഷ്യൻ വംശജർ ഒരു സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | വിദേശത്ത് നിന്ന് കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്ന 3000 കുപ്പി മദ്യം ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തു. വഫറ ഏരിയയിലെ കാർഷിക മേഖലയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്ന മദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പ്രസ്തുത സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നാല് ഏഷ്യൻ വംശജർ ഒരു സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിപണിയിൽ ഏകദെശം 2,00,000 ദിനാർ വിലവരുന്ന മദ്യമാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ വിദേശ കറൻസികളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിന്നായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്