Connect with us

Kerala

അറസ്റ്റ് നാടകമാണെന്ന വിമര്‍ശനം ശുദ്ധ അസംബന്ധം ; ദിവ്യക്കെതിരായ നടപടി പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നം : എം വി ഗോവിന്ദന്‍

മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറയില്‍ നിന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  പി പി ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസും സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അറസ്റ്റിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലില്‍
എത്തിച്ചത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിക്കുകയാണ്.ദിവ്യയുടെ അറസ്റ്റ് നാടകമാണെന്ന വിമര്‍ശനം ശുദ്ധ അസംബന്ധമാണ്. മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറയില്‍ നിന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്.മാധ്യമങ്ങളുടെ ഇത്തരം വിമര്‍ശനം ജനാധിപത്യപരമല്ല. ദിവ്യക്കെതിരായി നടപടി എന്തുവേണമെന്നുള്ളത് പാര്‍ട്ടി തീരുമാനിക്കേണ്ടതാണ്. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് ചര്‍ച്ചയാക്കാനില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest