Connect with us

Kerala

അന്‍വറിനെ കേള്‍ക്കാനെത്തിയ ജനക്കൂട്ടത്തെ കാര്യമായെടുക്കുന്നില്ല; അണികള്‍ ഭദ്രം: ടി പി രാമകൃഷ്ണന്‍

അന്‍വറിന് സിപിഎം രീതികള്‍ വശമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് |  അന്‍വറിന്റെ നീക്കങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിന് ആശങ്കയില്ല. അണികള്‍ ഭദ്രമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

അന്‍വറിനെ കേള്‍ക്കാനെത്തിയ ജനക്കൂട്ടത്തെ കാര്യമായി എടുക്കുന്നില്ല. മറ്റു വിഷയങ്ങള്‍ കിട്ടുമ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം വിടും. അന്‍വര്‍ പറയുന്നത് സി.പി.എമ്മിന് എതിരായാണ്. എഡിജിപിക്കെതിരായ പരാതികളില്‍ അന്വേഷണം നടക്കുകയാണ്. അതു പുറത്തു വരട്ടെ. കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകും. അന്‍വറിന് സിപിഎം രീതികള്‍ വശമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

Latest