Connect with us

National

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന്റെ നിര്‍ണായക യോഗം ഇന്ന്

സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന്റെ നിര്‍ണായക യോഗം ഇന്ന്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാവി നിര്‍ണയിക്കാനാണ് ഇന്നത്തെ യോഗം. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

ഈ മാസം 29ാം തിയതി വരെ ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകില്ലെന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച രൂപീകരിച്ച ആറംഗ സമിതിയുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് ധാരണയിലെത്തും.

കര്‍ഷക സമരത്തിനിടെ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരന്‍ സിങിന്റെ ഘാതകരെ പിടികൂടാന്‍ ഇപ്പോഴും പഞ്ചാബ് പോലീസ് ശ്രമിക്കുന്നില്ലെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. കൊലപാതകത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധം നടത്തുകയാണ്. പഞ്ചാബ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കടുത്ത സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് കര്‍ഷകരുടെ നീക്കം.

 

 

 

Latest