National
അധ്യാപികയുടെ കൊടും ക്രൂരത; അഞ്ചാം ക്ലാസുകാരിയെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു
കത്രികകള്‍ കൊണ്ട് ആക്രമിച്ച ശേഷമാണ് കുട്ടിയെ വലിച്ചെറിഞ്ഞത്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക സ്കൂളിന്റെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു. കത്രികകള്‍ കൊണ്ട് ആക്രമിച്ച ശേഷമാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെന്ന കുട്ടിയെ ബാറാ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരകൃത്യം നടത്തിയ അധ്യാപിക ഗീത ദേശ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി നഗര്‍ നിഗം ബാലിക സര്‍ക്കാര്‍ വിദ്യാലയത്തില്‍ രാവിലെ 11.15നാണ് ക്രൂരത അരങ്ങേറിയത്. കത്രികകള്‍ കൊണ്ട് ആക്രമിച്ച ശേഷം കുട്ടിയെ അധ്യാപിക കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ സഹാധ്യാപികയായ റിയ ശ്രമിച്ചെങ്കിലും വിഫലമായി. കൃത്യത്തിന് അധ്യാപികയെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യം വ്യക്തമല്ല.