Connect with us

Web Special

കറണ്ട് ബില്ല് കുതിക്കുകയാണോ! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബില്ല് ചുരുക്കാം...

വേനൽ കടുത്തതോടെ ഗാർഹിക വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നിരിക്കുകയാണ്. എസിയും ഫാനും കൂളറും ഒക്കെ നിർത്താതെ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെ ബില്ലും കുത്തനെ ഉയർന്നു. എന്നാൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ച് വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ നമുക്ക് കഴിയും.

Published

|

Last Updated

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചൂട് കടുക്കുകയും ഡാമുകളിലെ വെള്ളം വറ്റുകയും അതിനൊപ്പം ഉപഭോഗം വർദ്ധിക്കുകയും ചെയ്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. വേനൽ കടുത്തതോടെ ഗാർഹിക വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നിരിക്കുകയാണ്. എസിയും ഫാനും കൂളറും ഒക്കെ നിർത്താതെ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെ ബില്ലും കുത്തനെ ഉയർന്നു. എന്നാൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ച് വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ നമുക്ക് കഴിയും.

  • വൈദ്യുതി ഉപകരണങ്ങൾ വാങ്ങുമ്പോൾ നല്ല കമ്പനിയുടേത് വാങ്ങാൻ ശ്രമിക്കുക.
  • ഉപയോഗം കഴിഞ്ഞാലുടന്‍ ലൈറ്റും ഫാനും മറ്റു ഇലക്‌ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യുക.
  • വൈദ്യുതോപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുറപ്പ് വരുത്തുക. വൈദ്യുതി ഉപയോഗം ഫലപ്രദമാക്കാന്‍ ഇത് സഹായിക്കും.
  • എയര്‍ കണ്ടീഷണര്‍ സര്‍വീസ് ചെയ്യുകയും കേടുപാടു തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്.
  • പകല്‍ ലൈറ്റുപയോഗിക്കാത്ത വിധം വെളിച്ചം കിട്ടുന്ന രീതിയില്‍ മുറികളുടെ ജനാല തുറന്നിടുക.
  • കഴിയുമെങ്കില്‍ സൂര്യ പ്രകാശം കടക്കുംവിധം നിര്‍മാണസമയത്ത് മേല്‍ക്കൂരയില്‍ കണ്ണാടി ഓടുകള്‍ പതിക്കുക.
  • എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുക. ട്യൂബ് ലൈറ്റുകള്‍ക്കും കോംപാക്‌ട് ഫ്ളൂറസന്‍റ് ലാമ്പുകള്‍ക്കും വേണ്ടുന്ന വൈദ്യുതിയെക്കാള്‍ കുറച്ച്‌ മതിഎല്‍.ഇ.ഡി ക്ക്. മാത്രമല്ല, എല്‍. ഇ.ഡി ബള്‍ബുകള്‍ കൂടുതല്‍ ഈടും നില്‍ക്കുകയും ചെയ്യും.
  • ബാല്‍ക്കണി, ബാത്ത്റൂം എന്നിവിടങ്ങളില്‍ ഡിം ലൈറ്റുകള്‍ ഉപയോഗിക്കുക.
  • ഡെക്കറേഷന്‍ ലൈറ്റുകള്‍, കണ്‍സീല്‍ഡ് ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവ ആവശ്യത്തിന് പ്രകാശം നല്‍കില്ലെന്ന് മാത്രമല്ല കൂടുതല്‍ക റണ്ടും ഉപയോഗിക്കും.
  • ഗുണനിലവാരമുള്ള ഇലക്‌ട്രോണിക് റെഗുലേറ്ററുള്ള ഫാന്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാം. വിലകുറഞ്ഞ, പഴക്കംചെന്ന ഫാനുകള്‍ വളരെക്കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമെന്നു മറക്കരുത്. സാധാരണ ഫാനുകൾ ബിഎൽഡിസി ഫാനുകളിലേക്ക് മാറിയാൽ അഞ്ചിലൊന്ന് വൈദ്യുതി ഉപയോഗം മതിയാകും.
  • ഭിത്തിക്കും സീലിങ്ങിനും ഇളംനിറം നല്‍കുക. കൂടുതല്‍ വെളിച്ചംമുറിക്കുള്ളില്‍ പ്രതിഫലിക്കും. ഇതുവഴി പകല്‍ സമയം ലൈറ്റുകള്‍ ഒഴിവാക്കാം.
  • മുറികള്‍ക്ക് മികച്ച വെന്റിലേഷന്‍ നല്‍കുക. അങ്ങനെയെങ്കില്‍ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
  • കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളംവേഗത്തില്‍ തീരാന്‍ കാരണമാകും. ഇത് മൂലം ഇടയ്ക്കിടെ ടാങ്കില്‍ വെള്ളംഅടിയ്ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ കൂട്ടും.
  • വയറിംഗിന് ശരിയായ വയറുകള്‍ ഉപയോഗിക്കുന്നത് വൈദ്യുതി നഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
  • ലാമ്പ്ഷേഡ്, ബള്‍ബ് തുടങ്ങിയവ ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കിയാല്‍ കൂടുതല്‍ പ്രകാശം ലഭിക്കും.

ഇതൊക്കെ ചെയ്യുന്നതിന് മുൻപ് നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗം നോക്കി മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരം ചെറിയ മാറ്റങ്ങൾ നിങ്ങളുടെ വീട്ടിൽ വരുത്തിയാൽ പോലും വൈദ്യുതി ബില്ലിൽ വലിയ മാറ്റം കാണാൻ സാധിച്ചേക്കും.

Latest