Uae
അബുദാബി ഇസ്ലാമിക് സെന്റര്‍ സമ്മര്‍ ക്യാമ്പിന് തിരശീല വീണു
ഇന്‍ഫോ സ്‌കില്‍ ഡയറക്ടര്‍ നസ്രിന്‍ നേതൃത്വം നല്‍കിയ സമ്മര്‍ ക്യാമ്പ് വൈവിധ്യങ്ങളായ പരിപാടികളാല്‍ വ്യത്യസ്തത പുലര്‍ത്തി

അബുദാബി | ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എഡ്യൂക്കേഷന്‍ വിങ്ങിന് കീഴില്‍ സംഘടിപ്പിച്ച ഇന്‍സൈറ്റ് ദശദിന സമ്മര്‍ ക്യാംബ് സമാപിച്ചു. സെന്റര്‍ ഹാളില്‍ നടന്ന സമാപന സെഷന്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷെയ്ഖ് അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വി പി കെ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇന്‍ഫോ സ്‌കില്‍ ഡയറക്ടര്‍ നസ്രിന്‍ നേതൃത്വം നല്‍കിയ സമ്മര്‍ ക്യാമ്പ് വൈവിധ്യങ്ങളായ പരിപാടികളാല്‍ വ്യത്യസ്തത പുലര്‍ത്തി.കലാ കായിക മേഖലകളില്‍ ആവേശം പകര്‍ന്ന ക്യാമ്പ് ആശയവിനിമയത്തിനും കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുമാണ് മുന്‍തൂക്കം നല്‍കിയത് . പത്തു ദിവസങ്ങളിലായി വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെ നീണ്ടുനിന്ന ക്യാമ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് തുടങ്ങിയ സെഷനുകളും കുട്ടികളില്‍ കൗതുകം പകര്‍ന്നു.എഡ്യൂക്കേഷന്‍ സെക്രട്ടറി ഹാഷിം ഹസ്സന്‍ കുട്ടി സമ്മര്‍ക്യാമ്പിന്റെയും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തെ കുറിച്ചും,പരിശീലനത്തെ കുറിച്ചും വിവരിക്കുകയുണ്ടായി. ഇന്‍ഫോ സ്‌കില്‍ ഡയറക്ടര്‍ നസ്രിന്‍ സമ്മര്‍ ക്യാമ്പിലൂടെ വിദ്യാര്‍ത്ഥികള്‍ കൈവരിച്ച പുരോഗതി രക്ഷിതാക്കളുമായി പങ്കുവെച്ചു.ട്രഷറര്‍ ബി.സി.അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുന്‍ സെന്റര്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, ടി കെ അബ്ദുസലാം, അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, മാനേജിങ് കമ്മറ്റി അംഗങ്ങളായ അഷ്റഫ് ഹാജി വാരം, ഹുസൈന്‍ സി കെ, ജാഫര്‍ കുട്ടിക്കോട്, മഷൂദ് നീര്‍ച്ചാല്‍, സുനീര്‍ ബാബു, കരീം കമാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, പരിശീലകര്‍ക്കും, വോളന്റീര്‍മാര്‍ക്കും സമാപന സെഷനില്‍ വെച്ച് ആദരിച്ചു. ഡോ.ഹസീന ബീഗം, അജില്‍ ബാലകൃഷ്ണന്‍, മുഹമ്മദ് ബിലാല്‍, അബൂബക്കര്‍ അല്‍ ഖയാം ബേക്കറി, കെഎംസിസി നേതാക്കളായ അഷ്റഫ് പൊന്നാനി, കോയ തിരുവത്ര, അനീസ് മാങ്ങാട്, അബ്ദുല്‍ കാദര്‍ ഒളവട്ടൂര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.