Connect with us

Malappuram

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് വ്യാഴാഴ്ച തിരശീല ഉയരും; വി ആർ സുധീഷ് മുഖ്യാതിഥി

പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും.

Published

|

Last Updated

കോട്ടക്കൽ | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് വ്യാഴാഴ്ച തിരശീല ഉയരും. കൊവിഡ് കാലത്ത് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗിച്ചാണ് പരിപാടികൾ നടക്കുക.

വൈകുന്നേരം അഞ്ചിന് സ്വാഗത സംഘം ചെയർമാൻ ഹസൻ കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരിയുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. കഥാകൃത്ത് വി ആർ സുധീഷ് മുഖ്യാതിഥിയാകും.

എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എൻ ജാഫർ സ്വാദിഖ് സന്ദേശ പ്രഭാഷണം നടത്തും. അബൂഹനീഫൽ ഫൈസി തെന്നല, എ എ റഹീം കരുവാത്ത്കുന്ന്, ഡോ. അബൂബക്കർ, സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ്, സി ടി ശറഫുദ്ധീൻ സഖാഫി സംബന്ധിക്കും. എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും യുട്യൂബിലും തത്സമയം പരിപാടി സംപ്രേഷണം ചെയ്യും.