Connect with us

Kerala

എസ് എസ് എഫ് കേരള സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും

സമാപന സംഗമം കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

എസ് എസ് എഫ് കേരള സാഹിത്യോത്സവ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിശ്വാസ് പാട്ടീല്‍ ഉദ്ഘാടനം ചെയ്യുന്നു.

മഞ്ചേരി | എസ് എസ് എഫ് 31ാമത് കേരള സാഹിത്യോത്സവിന് ഇന്ന് വൈകിട്ട് നാലിന് തിരശ്ശീല വീഴും. സംസ്ഥാനത്തെ ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നുമായി 1,946 മത്സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. വിവിധ കാറ്റഗറികളിലായി 170 കലാ- സാംസ്‌കാരിക മത്സരങ്ങളാണ് അരങ്ങേറുന്നത്.

‘ജീവിതം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം മറാഠി എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വിശ്വാസ് പാട്ടീല്‍ നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി അധ്യക്ഷത വഹിച്ചു.

ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കെ പി രാമനുണ്ണി, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍, ജാബിര്‍ പി നെരോത്ത് പ്രസംഗിച്ചു. സയ്യിദ് അലി ബാഫഖി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, ജി അബൂബക്കര്‍, സി ആര്‍ കെ മുഹമ്മദ്, എസ് ജോസഫ്, സംബന്ധിച്ചു.

ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യോത്സവ് സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പങ്കെടുക്കും.

ഇന്നലെ നടന്ന വിവിധ സെഷനുകളില്‍ പി സുരേന്ദ്രന്‍, വീരാന്‍കുട്ടി, എസ് ജോസഫ്, കെ പി രാമനുണ്ണി, ഡോ. കെ എം അനില്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സെഷനുകളില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, ദാമോദര്‍ പ്രസാദ്, മജീദ് സെയ്ദ്, കെ നുഐമാന്‍, മുസ്തഫ പി എറയ്ക്കല്‍, എന്‍ ബി സിദ്ദീഖ് ബുഖാരി, മിദ്‌ലാജ് തച്ചംപൊയില്‍, മുഹമ്മദ് ബി കടയ്ക്കല്‍ പ്രസംഗിക്കും.

വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭിക്കുന്ന പുസ്തകലോകം, ഉന്നത പഠന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി എജ്യൂസൈന്‍ പവലിയന്‍ എന്നിവ സാഹിത്യോത്സവ് നഗരിയില്‍ സംവിധാനിച്ചിട്ടുണ്ട്. വിവിധ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ പരിശീലന ക്യാമ്പ് സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest