Connect with us

Kerala

ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനിക്കും

ഈ മാസം 18 മുതല്‍ ചേരാനാണ് ഏകദേശധാരണയെന്നാണ് അറിയുന്നത്

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമാകും. ഈ മാസം 18 മുതല്‍ ചേരാനാണ് ഏകദേശധാരണയെന്നാണ് അറിയുന്നത്. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം തുടങ്ങുക. നന്ദിപ്രമേയ ചര്‍ച്ചക്ക് ശേഷം ഇടക്ക് പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചന.

ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയതിനാല്‍ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാര്‍ച്ച് ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്. കൊവിഡിലെ നിലവിലെ സാഹചര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്യും.

---- facebook comment plugin here -----

Latest