Connect with us

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; സ്ഥാനമാനങ്ങള്‍ മെറിറ്റ് നോക്കി: കെ മുരളീധരന്‍ എംപി

. പ്രായമായവരെ മൂലക്ക് ഇരുത്തില്ല

Published

|

Last Updated

കോഴിക്കോട്   | കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരന്‍ എം പി . സ്ഥാനമാനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാകുമെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ അടങ്ങിയ ഡയറി കെ സുധാകരന്‍ ഉര്‍ത്തിക്കാട്ടിയതില്‍ തെറ്റില്ല. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. പ്രായമായവരെ മൂലക്ക് ഇരുത്തില്ല. അവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനായി നിയമിതനായ പാലോട് രവിക്കെതിരെ നെടുമങ്ങാട് യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി സെക്രട്ടറിയുമായിരുന്ന പി എസ് പ്രശാന്ത് വീണ്ടും രംഗത്തെത്തി. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചുവെന്നും റിയല്‍ എസ്റ്റേറ്റ്, ക്വാറി മാഫിയകളെ ഒപ്പം കൂട്ടിയായിരുന്നു കൂട്ടുപിടിച്ചായിരുന്നു പാലോട് രവിയുടെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കി പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തില്‍ പ്രശാന്ത് ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് പ്രശാന്ത് പറഞ്ഞു.