Connect with us

Kerala

സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂട് വര്‍ധിക്കുന്നു; കൊച്ചിയില്‍ യുവാവിന് സൂര്യാഘാതമേറ്റു

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂട് വര്‍ധിക്കുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

അതിനിടെ, എറണാകുളം വടക്കേക്കര പഞ്ചായത്തില്‍ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാര്‍ഡില്‍ വാഴേപ്പറമ്പില്‍ ജിനീഷിനാണ് സൂര്യാഘാതത്തില്‍ ദേഹത്ത് പൊള്ളലേറ്റത്. പല്ലംത്തുരുത്തില്‍ വെല്‍ഡിങ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഭവം. ശരീരത്തിലെ തൊലി പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചക്ക് പന്ത്രണ്ടോടെയാണ് സൂര്യാഘാതമേറ്റത്.

 

Latest