Kerala
പിറവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
മണല്‍പ്പരപ്പില്‍ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.
പിറവം| മാമലശേരി പയ്യാറ്റില്‍ കടവില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേളയില്‍ പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍.മുല്ലമല ആണ് മരിച്ചത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം മാമലശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു. എന്നാല്‍ മണല്‍പ്പരപ്പില്‍ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇന്ന് രാവിലെ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.