Connect with us

Kuwait

കുവൈത്ത് കറന്‍സിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റുന്നതിനുള്ള സമയപരിധി ഏപ്രില്‍ 18ന് അവസാനിക്കും

സെന്‍ട്രല്‍ ബേങ്ക് കെട്ടിടത്തിലെ ബേങ്കിംഗ് ഹാളില്‍ നേരിട്ടെത്തി നോട്ടുകള്‍ കൈമാറാം. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുകയും പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുകയും ചെയ്യണം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് സെന്‍ട്രല്‍ ബേങ്കിന്റെ അറിയിപ്പ് പ്രകാരം കുവൈത്ത് കറന്‍സിയുടെ അഞ്ചാം പതിപ്പ് മാറ്റിയെടുക്കുന്നതിനുള്ള അവസാന തിയ്യതി ഏപ്രില്‍ 18 ആയി നിശ്ചയിച്ചു. സെന്‍ട്രല്‍ ബേങ്ക് കെട്ടിടത്തിലെ ബേങ്കിംഗ് ഹാളില്‍ നേരിട്ടെത്തി നോട്ടുകള്‍ കൈമാറാം. ഇതിനായി വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുകയും പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുകയും ചെയ്യണം.

റംസാന്‍ മാസമായതിനാല്‍ ബേങ്കിംഗ് ഹാളില്‍ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റംസാനിനു ശേഷം കാലത്ത് എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്ത് കറന്‍സിയുടെ അഞ്ചാം പതിപ്പ് 2015 ഏപ്രില്‍ 19നാണ് പിന്‍വലിച്ചത്. ഈ വിഭാഗത്തില്‍ പെട്ട നോട്ടുകള്‍ കൈവശമുള്ളവര്‍ നിശ്ചിത കാലയളവിനുള്ളില്‍ അവ മാറ്റി പകരം നോട്ടുകള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബേങ്ക് അധികൃതര്‍ അറിയിച്ചു.

 

Latest