Connect with us

National

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും; ഖാര്‍ഗെയും തരൂരും ഊര്‍ജിത പ്രചാരണത്തില്‍

അഹമ്മദാബാദിലും മുംബൈയിലുമാണ് ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണം. ചെന്നൈയിലാണ് തരൂരിന്റെ പ്രചാരണം.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഊര്‍ജിത പ്രചാരണത്തിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരും. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഖാര്‍ഗെക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്ന് തരൂരും വ്യക്തമാക്കിയിട്ടുണ്ട്.

അഹമ്മദാബാദിലും മുംബൈയിലുമാണ് ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണം. ചെന്നൈയിലാണ് തരൂരിന്റെ പ്രചാരണം. പ്രചാരണത്തിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് പരിശോധിക്കും. നേതാക്കളുടെ പക്ഷം ചേര്‍ന്നുള്ള പ്രസ്താവനകളിലും ശശി തരൂര്‍ ഉന്നയിച്ച വിമര്‍ശനങ്ങളിലും അതോറിറ്റിക്ക് അതൃപ്തിയുണ്ട്.