Connect with us

gaza

ഗസ്സയില്‍ മരണസംഖ്യ 2329 ആയി

കരയുദ്ധത്തിന്റെ സൂചന നല്‍കി ഇസ്‌റാഈല്‍ കൂടുതല്‍ കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അണിനിരത്തി

Published

|

Last Updated

ഗസ്സ സിറ്റി | ഹമാസിനെതിരായ ഇസ്‌റാഈല്‍ യുദ്ധം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ മരണസംഖ്യ 2329 ആയി. ഗസ്സ അതിര്‍ത്തിയില്‍ കരയുദ്ധത്തിന്റെ സൂചന നല്‍കി ഇസ്‌റാഈല്‍ കൂടുതല്‍ കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അണിനിരത്തി.

അതേ സമയം ഗസ്സയിലെ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും എത്തിക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. പ്രദേശത്തു നിന്ന് ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം വൈകിയേക്കുമെന്നാണു സൂചന.

ഗസ്സയില്‍ കാലാവസ്ഥ അതിരൂക്ഷമായതിനാല്‍ ഇവിടെ യുദ്ധത്തിന് നിലവില്‍ വെല്ലുവിളി കളേറെയാണെന്നാണ് ഇസ്‌റാഈല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തയാഴ്ചയോടെയാവും കരമാര്‍ഗ്ഗവും ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം നടത്തുക.

ഒന്നരവര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗസ്സയില്‍ ശത്രുക്കള്‍ക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകള്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കരയുദ്ധം വൈകുന്നത് ഫലസ്തീനികള്‍ക്ക് ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് ഇസ്‌റാഈല്‍ കണക്കുകൂട്ടല്‍. വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്തതിനു ശേഷമേ യുദ്ധം ആരംഭിക്കൂവെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് സി എന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest