Connect with us

ഇന്നലെ ആന്ധ്രാപ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്കു പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളിയിലാണ് അപകടമുണ്ടായത്.

വീഡിയോ കാണാം

Latest