Connect with us

Malappuram

ന്യൂ മീഡിയയെ അപഗ്രഥിച്ചുള്ള സംവാദം ശ്രദ്ധേയമായി; മഅദിന്‍ ഇന്റലക്ച്വല്‍ കോണ്‍ക്ലേവ് തിങ്കളാഴ്ച സമാപിക്കും

വിമര്‍ശനങ്ങളും നിരൂപണങ്ങളും ഉള്‍ക്കൊള്ളുമ്പോഴാണ് നല്ല സമൂഹം സാധ്യമാകുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന പ്രവണത ജനാതിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും സംവാദം അഭിപ്രായപ്പെട്ടു.

Published

|

Last Updated

മലപ്പുറം |  പുതുമയെ നിര്‍മ്മിക്കുന്നു എന്ന പ്രമേയത്തില്‍ മഅദിന്‍ അക്കാദമിയില്‍ നടന്ന് വരുന്ന ഇന്റലക്ച്വല്‍ കോണ്‍ക്ലേവില്‍ ന്യൂമീഡിയ സംസ്‌കാരം എന്ന വിഷയത്തിലുള്ള സംവാദം ശ്രദ്ധേയമായി.നിരന്തരമായ ചര്‍ച്ചകളും സംവാദങ്ങളും നടന്നു കൊണ്ടിരിക്കുന്നത് ന്യൂമീഡിയയുടെ പ്രസക്തി അറിയിക്കുന്നതാണ്. വിമര്‍ശനങ്ങളും നിരൂപണങ്ങളും ഉള്‍ക്കൊള്ളുമ്പോഴാണ് നല്ല സമൂഹം സാധ്യമാകുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന പ്രവണത ജനാതിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും സംവാദം അഭിപ്രായപ്പെട്ടു. മാധ്യമ രംഗത്തെ പ്രശസ്തരായ നിഷാദ് റാവുത്തര്‍, ആനന്ദ് കൊച്ചുകുടി, ബി കെ സുഹൈല്‍ നേതൃത്വം നല്‍കി.

സോഷ്യല്‍ സയന്‍സിലെ നവീനമായ റിസേര്‍ച്ച് സാധ്യതകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിസേര്‍ച്ച് സ്‌കോളേഴ്സിനെ ഉള്‍ക്കൊള്ളിച്ച് യംഗ് റിസേര്‍ച്ചേഴ്സ് കണ്‍സോര്‍ട്ടിയം സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ. നിസാര്‍ ഇരുമ്പുഴി മോഡറേഷന്‍ നടത്തി.

ഉച്ചക്ക് 2ന് പുതിയ വിദ്യാഭ്യാസ നയവും മോഡേണ്‍ രീതികളും എന്ന വിഷയത്തിലുള്ള ‘ഐ ലേണ്‍’ പ്രശസ്ത വിദ്യാഭ്യാസ ഗവേഷകനും അസാപ് സംസ്ഥാന കോഡിനേറ്ററുമായ ഡോ. അനീജ് സോമരാജ് ഉദ്ഘാടനം ചെയ്തു. ഡോ. നൗഷാദ്, പി. പി. സ്വാലിഹ് അദനി എന്നിവര്‍ പ്രസംഗിച്ചു.

വൈകുന്നേരം 7ന് നടന്ന ആധുനിക സാങ്കേതിക വികാസങ്ങളുടെ അനന്തര ഫലങ്ങള്‍ എന്ന വിഷയത്തിലുള്ള അക്കാദമിക് സെഷന്‍ ‘ഐ ടെക്’ ല്‍ സാങ്കേതിക മേഖലകളിലെ നിപുണരായ ജസദ് മൂഴിയന്‍, കളത്തില്‍ കാര്‍ത്തിക്, ഇന്‍ഫിനൈറ്റ് ഓപ്പണ്‍ സോഴ്സ് സൊലൂഷ്യന്‍ കോ ഫൗണ്ടര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.

നാളെ രാവിലെ 10 ന് നടക്കുന്ന വെല്‍നസ്സ് സെഷനായ ഐ-സെന്‍സില്‍ സൈക്യാട്രിക് മേഖലയിലെ വിദഗ്ധരായ ഡോ. ഫവാസ്, ഡോ. എം.ഐ ഖലീല്‍, ഡോ. ഷമീര്‍ അലി, ഷബീര്‍ അലി അദനി എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 02 ന് ആരോഗ്യം സെഷന്‍ ‘ഐ-ക്യുയര്‍’ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഇന്‍ ലത്വീഫ്, ശഫീഖ് അദനി എന്നിവര്‍ പ്രസംഗിക്കും.

തിങ്കളാഴ്ച രാവിലെ 9 ന് ഇന്റലക്ച്വല്‍ കോണ്‍ക്ലേവ് സമാപന സംഗമം നടക്കും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും.