Connect with us

YOUTH CONGRESS

മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുത്തു; ഒളിവില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവച്ചു

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ആയിരുന്ന ഹക്കീം പെരുമുക്കിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു

Published

|

Last Updated

മലപ്പുറം | മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് ഒളിവില്‍ കഴിഞ്ഞുകൊണ്ട് രാജി വെച്ചത്.

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ആയിരുന്ന ഹക്കീം പെരുമുക്കിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ഒളിവില്‍ ഇരുന്നുകൊണ്ട് തപാല്‍ മുഖേനെ പഞ്ചായത്ത് ഓഫീസിലേക്ക് രാജി കത്ത് അയച്ചത്. ഹക്കീം പെരുമുക്ക് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായാണ് പരാതി.

മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബര്‍ 17 ന് മരിച്ചിരുന്നു. കുടുംബം പഞ്ചായത്തില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി വാര്‍ഡ് മെമ്പര്‍കൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശ പ്രകാരം പെന്‍ഷന്റെ വിവരങ്ങള്‍ തേടി. 2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായി

2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന്‍ തട്ടിയെടുത്തതായി ബോധ്യപ്പെട്ടതോടെ മെമ്പര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയിരുന്നു. ചങ്ങരംകുളം പോലീസിനു ലഭിച്ച മൂന്നു പരാതികളില്‍ ജാമ്യംലഭിക്കാത്ത വകുപ്പുചുമത്തി കേസെടുത്ത ഹക്കീമിനെ പിടികൂടാന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹക്കീം പെരുമുക്കിനെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണെന്ന് സി പിഐ എം ആരോപിച്ചു.

 

Latest