Connect with us

Kerala

തീരുമാനം ജനപക്ഷ സര്‍ക്കാറിന്റെ നിലപാട്: ബിഷപ്പ് ജോസഫ് പാംപ്ലാനി

വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിഷപ്പ് ജോസഫ് പാംപ്ലാനി. തീരുമാനത്തെ ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ട്. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തെന്നും മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടല്‍ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. വനനിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും നിലവിലെ വനനിയമ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനനിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വാശിയില്ല. നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പാംപ്ലാനിയുടെ പ്രതികരണം.

 

Latest