Connect with us

Kerala

ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്ന് തീരുമാനമായേക്കും

ഇടത് മുന്നണി യോഗത്തില്‍ മദ്യ നയവും ചര്‍ച്ചയായേക്കും

Published

|

Last Updated

തിരുവനന്തപുരം | ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. മിനിമം ചാര്‍ജ് 10 രൂപയും വിദ്യാര്‍ഥികളുടെ നിരക്ക് 3 രൂപയുമാകുമെന്നാണ് സൂചന. നിരക്ക് വര്‍ധന സംബന്ധിച്ചു ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. സില്‍വര്‍ ലൈന്‍ രാഷ്ട്രീയ വിവാദങ്ങളും ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.

വിദ്യാര്‍ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. നിരക്ക് വര്‍ധന നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്.

അതേസമയം ഇടത് മുന്നണി യോഗത്തില്‍ മദ്യ നയവും ചര്‍ച്ചയായേക്കും. ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നിവയാകും പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്

 

Latest