Connect with us

school reopening

സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് വിദ്യഭ്യാസ വകുപ്പ് അറിയാതെ

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനവും തീയതി നിശ്ചയിച്ചതും വിദ്യഭ്യാസ വകുപ്പ് അറിയാതെയെന്ന് ആരോപണം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യഭ്യാസ വകുപ്പ് തീരുമാനം അറിയുന്നത്. കൊവിഡ് അവലോകന ഉന്നതതലയോഗത്തിലേക്ക് വിദ്യഭ്യാസ മന്ത്രിക്കോ, വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായിരുന്നില്ല. സ്‌കൂളുകല്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത് മുഖ്യമന്ത്രി ആരോഗ്യ വകുപ്പുമായി മാത്രം ചര്‍ച്ച നടത്തിയ ശേഷമായിരുന്നു.

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നില്ല. സ്‌കൂള്‍ തുറക്കാന്‍ തീരുമാനം വന്ന ശേഷവും അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു വിദ്യഭ്യാസ മന്ത്രിയുടെ പ്രതികരണം.

നവംബര്‍ ഒന്നുമുതല്‍ വിദ്യാലയങ്ങള്‍ തുറക്കാനായിരുന്നു തീരുമാനം. ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകളും 10, 12 ക്ലാസുകളും അന്ന് തന്നെ ആരംഭിക്കും.

Latest