Connect with us

National

സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്ന് പ്രതിഭാഗം; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാള്‍

കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| എഎപി രാജ്യസഭ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ നാടകീയ രംഗങ്ങള്‍. സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്നും സംഭവം നടന്നപ്പോള്‍ ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇല്ലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് സ്വാതി മാലിവാള്‍ എംപി പൊട്ടിക്കരഞ്ഞു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിക്കുള്ളിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

അതേസമയം എഎപി വിടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു. കെജ്രിവാളിന്റെ പിഎയില്‍നിന്ന് അതിക്രമം നേരിട്ടെന്ന് പരാതി നല്‍കിയതിനു പിന്നാലെ തന്നെ ബിജെപി ഏജന്റായി ചിത്രീകരിച്ച് അപമാനിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. എഎപി മൂന്നോ നാലോ ആളുകളുടെ മാത്രം പാര്‍ട്ടിയല്ല. പാര്‍ട്ടിയില്‍ താന്‍ തുടരും. അതിക്രമം നേരിടേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ഡല്‍ഹി പോലീസ് അന്വേഷിക്കുമെന്നും സ്വാതി വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest